മനാമ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ വാർഷികദിനത്തോടനുബന്ധിച്ച് പടവ് കുടുംബവേദി ആസ്റ്റർ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. 300ഓളം പേർ ക്യാമ്പിൽ പങ്കെടുത്തെന്ന് ഭാരവാഹികൾ അറിയിച്ചു.
സമാപനച്ചടങ്ങ് ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. പടവുപോലെയുള്ള സംഘടനകൾ ചെയ്യുന്ന ഇത്തരം കാരുണ്യപ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. ഷംസ് കൊച്ചിൻ അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തകൻ കെ.ടി. സലീം മുഖ്യാതിഥിയായി. പടവിൻറെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം പൂർണ പിന്തുണ അറിയിച്ചു.
ആസ്റ്റർ ഹോസ്പിറ്റലിനുള്ള ഉപഹാരം സോമൻ ബേബി, കെ.ടി. സലീം എന്നിവർ ചേർന്ന് മാർക്കറ്റിങ് മാനേജർ സുൽഫിക്കർ കബീറിന് സമ്മാനിച്ചു.
മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ റാസിൻ ഖാൻ, സഹൽ തൊടുപുഴ, ഷിബു പത്തനംതിട്ട, ഉമ്മർ പാനായിക്കുളം എന്നിവർ സംസാരിച്ചു. ഹക്കീം പാലക്കാട്, ഗീത് മെഹബൂബ്, മണികണ്ഠൻ, ബൈജു മാത്യു, ജോയ്സ് വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രസിഡൻറ് സുനിൽ ബാബു സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു.