മനാമ: വേശ്യാവൃത്തിയിൽ നിന്ന് ലാഭമുണ്ടാക്കിയതിന് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരന്റെ ശിക്ഷാ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി. 55000 ബഹ്‌റൈൻ ദിനാറിൽ അധികമാണ് ഇത്തരത്തിൽ ഇയാൾ വെളുപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് 35 കാരനായ പ്രതിയും രണ്ട് ഇന്ത്യൻ സ്ത്രീകളും വേശ്യാവൃത്തി കേസിൽ അറസ്റ്റിലായത്. മൂന്ന് വർഷം തടവും 2000 ബഹ്‌റൈൻ ദിനാർ പിഴയുമായിരുന്നു ശിക്ഷ. നിലവിൽ ജൗ ജയിലിൽ കഴിയുന്ന പ്രതി വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നിവയിൽ നിന്നും 2015 മുതൽ 2019 വരെ വേശ്യാലയം നടത്തിയതിൽ നിന്നും നേടിയ 56697 ബഹ്‌റൈൻ ദിനാറാണ് അയാൾ വെളുപ്പിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉയർന്ന ക്രിമിനൽ കോടതി ശിക്ഷ കാലാവധി മൂന്ന് വർഷം കൂടി നീട്ടുകയായിരുന്നു.
