രാജ്യത്തിൻറെ വികസനത്തിൽ പൗരന്മാരുടെ പങ്കിനെ പ്രശംസിച്ച് ഹമദ് രാജാവ്

New Project - 2021-09-06T212143.616

മനാമ: അൽ സഖീർ കൊട്ടാരത്തിൽ കിംഗ്‌ ഹമദ് ബിൻ ഈസ അൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ കിംഗ്‌ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നുള്ള നിരവധി പൗരന്മാരെ സ്വീകരിച്ചു.

അവർ രാജാവിനെ അഭിവാദ്യം ചെയ്യുകയും, തലസ്ഥാന ഗവർണറേറ്റിന് നൽകിയ രാജകീയ പരിചരണത്തിനും പൗരന്മാരുടെ താൽപ്പര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയ്ക്കും നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. രാജ്യത്തിനും ഭരണാധികാരികൾക്കുമായി പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്റെ കീഴിൽ കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും രാജ്യത്തിനുണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ബഹ്‌റൈനികളുടെ പാരമ്പര്യങ്ങളും ധാർമ്മികതയും തലമുറകളായി പൗരന്മാരിലേക്ക് കൈമാറാൻ ഇത്തരം കൂടിച്ചേരലുകൾ അനിവാര്യമാണെന്ന് രാജാവ് പറഞ്ഞു. ബഹ്‌റൈനിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ദാനശീലത്തെയും കാരുണ്യത്തെയും പ്രശംസിച്ചുകൊണ്ട് ദേശീയ ഐക്യദാർഢൃം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം തന്റെ ഉത്സാഹം ഉറപ്പിച്ച്‌ പറഞ്ഞു.

ചരിത്രത്തിലുടനീളം എല്ലാ മേഖലകളിലുമുള്ള ബഹ്റൈന്റെ വികസനത്തിനും പുരോഗതിക്കും കാപിറ്റൽ ഗവർണറേറ്റിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്കിനെയും തങ്ങളുടെ രാജ്യത്തെ സേവിക്കുന്നതിലും എല്ലാ മേഖലകളിലും അതിന്റെ സ്ഥാനം ഉയർത്തുന്നതിലും കൂടാതെ അഭിമാനാർഹമായ ദേശീയ നിലപാടുകൾക്കും അർപ്പണബോധത്തിനും രാജാവ് പൗരന്മാരെ അഭിനന്ദിച്ചു.

ബഹ്റൈന്റെ ചരിത്രത്തിലുടനീളം വലിയ വെല്ലുവിളികളെ അതിജീവിച്ച വിജയത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു, ലോകത്തെ ബാധിച്ച കൊവിഡ് -19 മഹാമാരിയിൽ നിന്നും രാജ്യത്തിന്റെ സമീപഭാവിക്ക് സാമ്പത്തിക ഭദ്രത വീണ്ടെടുക്കൽ ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.

ഈ അവസരത്തിൽ കവി ഹാദി അൽ ഹെൽവാജി രാജാവിനു മുന്നിൽ ഒരു കവിത ചൊല്ലി. രാജ്യത്തിന്റെ ആഘോഷ വേളകളിലെല്ലാം അദ്ദേഹം ചൊല്ലുന്ന കവിതകൾ എടുത്തുകാണിച്ചുകൊണ്ട് രാജാവ് അദ്ദേഹത്തിന് നന്ദി പറഞ്ഞു. ബഹ്റൈനിലും പരിസരങ്ങളിലും സാംസ്കാരിക ജീവിതം സമ്പന്നമാക്കിയ കവികളെയും എഴുത്തുകാരെയും കുറിച്ച് ബഹ്റൈൻ അതിന്റെ നീണ്ട ചരിത്രത്തിലുടനീളം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!