മനാമ: യുനെസ്കോ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നിരക്ഷരത നിരക്ക് 2.4 ശതമാനത്തിൽ താഴെയാക്കാൻ ബഹ്‌റൈന് കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി പറഞ്ഞു.
അന്തർദേശീയ സാക്ഷരതാ ദിനം പ്രമാണിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും പിന്തുണയാണ് മഹത്തായ നേട്ടത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. നിരക്ഷരത കുറയ്ക്കുന്നതുൾപ്പെടെയുള്ള യുനെസ്കോയുടെ EFA റിപ്പോർട്ടിന്റെ ആറ് മേഖലകളിൽ ബഹ്റൈൻ മികച്ച സ്ഥാനം കൈവരിച്ചിട്ടുണ്ട്.