മനാമ: 1902 -ന് ശേഷം ഏറ്റവും ചൂടനുഭവപ്പെട്ട ഓഗസ്റ്റ് മാസമായിരുന്നു 2021 ലെതെന്ന് കാലാവസ്ഥാ മന്ത്രാലയം. 36.8° C ആയിരുന്നു കഴിഞ്ഞ മാസത്തിലെ ശരാശരി താപനില. ഇത് ഓഗസ്റ്റിലെ ദീർഘകാലമായുള്ള ശരാശരിയേക്കാൾ 1.7C കൂടുതലാണ്. 2017 ഓഗസ്റ്റിലെ 36.6 ° C ആയിരുന്നു പഴയ റെക്കോർഡ്.
ഇത്തവണ ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ശരാശരി ഉയർന്ന താപനില 41.8 ° C ആയിരുന്നു, ദീർഘകാലമായുള്ള ശരാശരിയേക്കാൾ 2.2 °C കൂടുതലാണിത്. പഴയ റെക്കോർഡ് 2017 ഓഗസ്റ്റിലെ 41.4°C ആയിരുന്നു .
ബഹ്‌റൈനിൽ ഈ വര്ഷം ഓഗസ്റ്റിലെ 26 ദിവസം കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായി, 1946 മുതൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ഏറ്റവും ഉയർന്ന ദിവസമായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ റെക്കോർഡ് 2017 ഓഗസ്റ്റിൽ 24 ദിവസങ്ങളിലേത് ആയിരുന്നു.
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ ആഗസ്റ്റ് 2-ന് രേഖപ്പെടുത്തിയ 45.5C ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന താപനില, 1946-ന് ശേഷം ആഗസ്റ്റ് മാസത്തെ മൂന്നാമത്തെ ഉയർന്ന താപനിലയാണിത്. ഇതിന് മുൻപ് 1993 ഓഗസ്റ്റ് 9-ന് 45.7 ° C ഉം 2016 ആഗസ്റ്റ് 15 ന് 45.6° C രേഖപ്പെടുത്തിയിട്ടുണ്ട്.