23 വർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി

മനാമ: ഇരുപത്തിമൂന്നു വർഷത്തെ ബഹ്‌റൈൻ പ്രവാസത്തിനു വിരാമം കുറിച്ച് നാട്ടിലേക്ക് യാത്രയാകുന്ന തിരുവനന്തപുരം സ്വദേശി അനിൽദേവ്, ചെങ്ങന്നൂർ സ്വദേശി അനിൽ വർഗ്ഗീസ് എന്നിവർക്ക്  ” അഷ്റഫ്സ്  wll ” കമ്പനി പ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പു നൽകി.
ഹൂറ അൽ ഒസ്‌റ റസ്റ്റോറന്റിൽ  വെച്ച് നടന്ന പരിപാടിയിൽ വിനോദ് മാത്യു , ഹിഷാo, അലവി പറശ്ശിരി , സജിത്കുമാർ , വികാസ് , അനിൽകുമാർ , സജിത്കുമാർ , ശ്രീദേവി വിജു , സിറാജ് , റഫീഖ് എംടിക്, ഷിജു , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അനിൽ ദേവ്, അനിൽ വർഗ്ഗീസ് എന്നിവർക്കുള്ള സ്നേഹോപഹാരം “അഷ്റഫ്സ്” ഡിവിഷണൽ മാനേജർ വിനോദ് മാത്യു കൈമാറി. പ്രജീഷ് തൊട്ടിൽപ്പാലം അവതരിപ്പിച്ച കലാപരിപാടികൾ പരിപാടികൾക്ക് കൊഴുപ്പുകൂട്ടി. മറുപടി പ്രസംഗം നടത്തിയ അനിൽ ദേവ്, അനിൽ വർഗീസ് എന്നിവർ കമ്പനി നൽകിയ സഹായ സഹകരണങ്ങൾക്കുള്ള നന്ദി അറിയിച്ചു.
അഷ്‌റഫ് ഹൈദ്രു , ഷാജി ചീരക്കണ്ടി, ശ്രുതിരാജ് , റോജിത് , ഇർഷാദ് നാദാപുരം എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി. ഷെമീർ ബിൻ ബാവയുടെ കൃതജ്ഞതയോടെ പരിപാടികൾ അവസാനിച്ചു.