മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ഉമൽഹസ്സത്തുള്ള ടെറസ് ഗാർഡനിൽ വെച്ച് സഈദ് നദ്‍വിയുടെ അധ്യക്ഷതയിൽ നടന്നു. റിട്ടയർട് അധ്യാപകൻ മുഹമ്മദ് ഷെരീഫ് പത്തനാപുരം പൊതുയോഗം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിസാർ കൊല്ലം 2017-2018 ലെ വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ വഹാബ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി സിയാദ് ഏഴംകുളം ,സഈദ് റമദാൻ നദവി ,നിസാർ കൊല്ലം , റഹീം കരുനാഗപ്പള്ളി എന്നിവരെയും
ഷിബു പത്തനംതിട്ട (പ്രസിഡന്റ് ), അബ്ദുൽ വഹാബ് തൊടിയൂർ (ജനറൽ സെക്രട്ടറി), നൗഷാദ് അടൂർ (ട്രഷറർ) നെയും യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഡോ.അബ്ദുൽ റഹ്മാൻ, വർക്കിംഗ് സെക്രട്ടറി നവാസ് കുണ്ടറ, അസിസ്റ്റന്റ് സെക്രട്ടറിമാരായി സിബിൻ സലീം, മുഹമ്മദ് നബീൽ.
അസിസ്റ്റന്റ് ട്രഷറർ അബ്ദുൽ ബാരി, ചാരിറ്റി കോർഡിനേറ്റര്മാരായി ഷമീർ കരുനാഗപ്പള്ളി, ഫിറോസ് പന്തളത്തെയും പ്രോഗ്രാം കോർഡിനേറ്ററായി സുനിൽ ബാബു, അസ്സോസിയേറ്റ് പ്രോഗ്രാം കോർഡിനേറ്റർ സഹൽ കെ ബഷീർ മീഡിയ കൺവീനറായി ധൻജീബ് അബ്ദുൽ സലാം, എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ സഖാഫി, നജീബ് മൂവാറ്റുപുഴ, സലീം കരുനാഗപ്പള്ളി, സൈഫ് തേവലക്കര, അനസ് റഹിം കായംകുളം, അൻസർ കുരീപ്പുഴ ,സകീർ ഹുസൈൻ, സലാം, ജാഫർ കോട്ടയം, ശിഹാബുദ്ധീൻ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ അംഗത്വം എടുക്കാൻ താല്പര്യം ഉള്ളവർ നവാസ് കുണ്ടറ, സഹൽ കെ ബഷീർ, ജാഫർ കോട്ടയം എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജീവ കാരുണ്യ തൊഴിൽ മേഖല കൂടുതൽ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കമ്മിറ്റി തീരുമാനിച്ചു.