മനാമ: പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന പ്രവാസികളെയും പെൻഷൻ ഫണ്ടിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്ന് സൂചിപ്പിച്ച് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ് ഐ ഒ). നേരത്തെ അഹമ്മദ് അൽ അൻസാരി അധ്യക്ഷനായ പാർലമെന്റിന്റെ സേവന സമിതി, പെൻഷൻ ഫണ്ടിൽ പ്രവാസികളെ ഉൾപ്പെടുത്താനുള്ള നിർദ്ദേശം സമർപ്പിച്ചിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്തുവരുന്ന പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാവുമിത്.