സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ടെൽ അ​വീ​വി​ലേ​ക്ക് വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാനൊരുങ്ങി ഗൾഫ് എയർ

മനാമ: സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ര​ണ്ട് പ്ര​തി​വാ​ര ഫ്ലൈ​റ്റു​ക​ളു​മാ​യി ടെൽ അ​വീ​വി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​ർ അ​റി​യി​ച്ചു. ച​രി​ത്ര​പ​ര​മാ​യ ബ​ഹ്​​റൈ​ൻ -ഇ​സ്രാ​യേ​ൽ ബ​ന്ധ​ത്തിൻറെ ഭാ​ഗ​മാ​യി തെ​ൽ അ​വീ​വി​ലേ​ക്കു​ള്ള റൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ​ൾ​ഫ് എ​യ​ർ ആ​ക്​​ടി​ങ്​ ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ വ​ലീ​ദ് അ​ൽ അ​ലാ​വി പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​ൻ ഭ​ര​ണ നേ​തൃ​ത്വ​ത്തി​നും രാ​ജ്യ​ത്തി​നും​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെന്നും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തിൻറെ തു​ട​ക്ക​മാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹ്‌​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം തീ​രു​മാ​നി​ച്ച​തിൻറെ തു​ട​ർ​ച്ച​യാ​യാ​ണ്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്.