വാശിയേറിയ ബഹ്‌റൈൻ ഗ്രാൻഡ്പ്രി ഫോർമുല വണ്ണിൽ ലൂയിസ് ഹാമിൽട്ടന് കിരീടം, ആരാധക പ്രീതിയിൽ താരമായി ചാൾസ് ലെക്ലെയർ

മനാമ: ബഹ്‌റൈൻ ഗ്രാൻഡ് പ്രി ഫൈനലിൽ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിനൊടുവിൽ മെഴ്‌സിഡസ്ൻറെ ലൂയിസ് ഹാമിൽട്ടൺ കിരീടം ചൂടി. 48 ആം ലാപ്പിൽ മുന്നിട്ടു നിന്ന ഫെറാരിയുടെ ചാൾസ് ലെക്ലെയർ നെ പിന്തള്ളിയാണ് ഹാമിൽട്ടൺ വിജയമുറപ്പിച്ചത്. അടുത്ത ലാപ് തീരും മുൻപേ എൻജിൻ തകരാറിനെ തുടർന്നു ലീഡ് നഷ്ടപെട്ട ലെക്ലെയർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, മെഴ്‌സിഡസ്ൻറെ തന്നെ വാൾേട്ടറി ബോട്ടസ് ആണ് റണ്ണർ അപ് സ്ഥാനം സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഏറെ പ്രശംസ പിടിച്ചു പറ്റിയ താരമാകാൻ ചാൾസ് ലെ ക്ലെയറിനു സാധിച്ചു എന്ന പ്രത്യേകതയും ഇത്തവണത്തെ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്കുണ്ട്. ആരാധകരുടെ വോട്ടിങ്ങിൽ ചാൾസ് ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റെൽന് ഇത്തവണ അഞ്ചാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്യാൻ സാധിച്ചത്.

എൻജിൻ തകരാറിനാൽ ചാൾസ് ലെക്ലെയർ പിന്തള്ളപ്പെട്ടതു ഏറെ വേദ ജനകമായാണ് എതിരേറ്റത്. കയ്യെത്തും ദൂരത്തു വഴുതിപ്പോയ തന്റെ കിരീടം ലെക്ലെയർനെയും വളരെയധികം നിരാശനാക്കി. 50% ൽ അധികം വോട്ട് ആണ് ആരാധകരിൽ നിന്നും Driver Of The Day യിൽ ലെക്ലെയർ സ്വന്തമാക്കിയത്.

വേദിയിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഇൻറർനാഷണൽ സർക്യൂട്ടിൽ കഴിഞ്ഞ നാലുദിനങ്ങളിലായി നടന്നുവന്ന കാറോട്ട മത്സരം ഇത്തവണ വർധിച്ച ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യക്കാരായ കാറോട്ട പ്രേമികളാലും മുൻ നിര റേസിംഗ് താരങ്ങളാലും ശ്രദ്ധേയമായ ഗ്രാൻഡ്പീ മുന്നൊരുക്കത്തിനൊത്ത പൂർത്തീകരണ വിജയമാണ് കൈവരിച്ചത്.

HIGHLIGHTS: