മനാമ: തിരുവോണ രുചി എന്ന പേരില്‍ യു.പി.പി നടത്തിയ ഓണസദ്യ ശ്രദ്ധേയമായി. സമുഹത്തിന്‍റെ വിവിധ തുറകളിലുളളവരും, യു.പി.പി വളണ്ടിയര്‍മാരുമായ ആളുകള്‍ക്ക് അവരവരുടെ താമസസഥലങ്ങളില്‍ വിഭവ സമൃദ്ധമായ ഓണസദ്യ കിറ്റുകള്‍ എത്തിച്ചു കൊടുത്തു. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഓണസദ്യ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജി. എസ്.പിളള, കണ്‍വിനര്‍മാരായ ഹാരിസ് പഴയങ്ങാടി, മോഹന്‍ നൂറനാട്, അനില്‍ യു.കെ , ദീപക് മേനോന്‍, എന്നിവര്‍ നേത്യത്വം നല്‍കി.
ഹരീഷ് നായര്‍,മോനി ഒടികണ്ടത്തില്‍, ബിജു ജോര്‍ജ്ജ്, മീഡിയ കണ്‍വീനര്‍ എഫ്.എം.ഫൈസല്‍, ഐ.ടി കണ്‍വീനര്‍ ഷിജു വര്‍ക്കി, സുനില്‍ പിള്ള, മാധവ്, സേവൃര്‍, ജോര്‍ജ്ജ്, സുന്ദര്‍, എബിതോമസ്, മുഹമ്മദലി, സിദ്ധാര്‍ത്ഥന്‍ ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, ജോണ്‍ ഹെന്‍റി, മുഹമ്മദ് റഫീക്ക്, തോമസ് ഫിലിപ്പ്, അജി ജോര്‍ജ്ജ് എന്നിവരടങ്ങിയ അന്‍പത്തൊന്ന് കമ്മറ്റി കിറ്റ് വിതരണം നിയന്ത്രിച്ചു.