bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി: അല്‍-അമാന കുറ്റ്യാടി മണ്ഡലം പ്രചാരണ ക്യാംപയിന് തുടക്കമായി

WhatsApp Image 2021-09-12 at 3.11.59 PM

മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ കുറ്റിയാടി മണ്ഡലം അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. ‘ബൂസ്റ്റപ്പ് 21’ എന്ന പേരില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന അംഗത്വ പ്രചാരണ ക്യാംപയിനിന്റെ മണ്ഡലം ഉദ്ഘാടനം കെഎംസിസി ബഹ്റൈന്‍കുറ്റിയാടി മണ്ഡലം പ്രസിഡന്റ് അബ്ദുൽ റസാഖ് ആയഞ്ചേരി തൽഹത്ത് കുനിമ്മൽ അംഗത്വം നല്‍കി നിര്‍വഹിച്ചു. പ്രവാസജീവിതത്തിനിടെ പ്രതിസന്ധികളില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി ബഹ്റൈന്‍ അല്‍-അമാന പദ്ധത് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. പദ്ധതിയില്‍ അംഗത്വമെടുക്കുന്നവര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിവരുന്നത്. പ്രവാസജീവിതത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ, അവശതാ പെന്‍ഷന്‍ പ്രതിമാസം 4,000 രൂപ വരെ, 25,000 രൂപ വരെയുള്ള ചികിത്സാ സഹായം തുടങ്ങിയ സാമ്പത്തിക പരിരക്ഷയാണ് അല്‍-അമാന അംഗങ്ങള്‍ക്ക് കെഎംസിസി നല്‍കുന്നത്. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും അല്‍-അമാന അംഗങ്ങള്‍ക്ക് ലഭിക്കും.

വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പദ്ധതിയിലൂടെ, നിരവധി ദുരിതത്തിലേക്ക് വഴുതിവീണ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞതായും, ഈ പ്രചാരണ ക്യാംപയിന്‍ കാലത്ത് അല്‍-അമാനയില്‍ അംഗത്വമെടുക്കാത്ത കെഎംസിസി പ്രവര്‍ത്തകര്‍ ഈ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു. ക്യാംപയിന്‍ കാലയളവില്‍ പുതുതായി അംഗത്വം എടുക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേകത ഗിഫ്റ്റുകളും ഉണ്ടായിരിക്കുന്നതാണെന്ന് നേതാക്കള്‍ അറിയിച്ചു.

പ്രചാരണ ക്യാംപയിന്‍ ഉദ്ഘാടനം സംഗമത്തില്‍ കെ എം സി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് റസാഖ് ആയഞ്ചേരിഅധ്യക്ഷത വഹിച്ചു.കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി മുസ്തഫ കെ പി സംസ്ഥാന സെക്രട്ടറി സെക്രട്ടറി എ പി ഫൈസൽ സംസ്ഥാന പ്രവർത്തക സമിതി അംഗം അഷ്‌റഫ് തോടന്നൂർ കെ എം സി സി കുറ്റിയാടി മണ്ഡലം ഓർഗനൈസിംഗ് സിക്രട്ടറി സാജിദ് അരൂർ,കെ എം സി സി കുറ്റിയാടി മണ്ഡലം വൈസ് പ്രസിഡന്റ് തുമ്പോളി അബ്ദുറഹിമാൻ,കെ എം സി സി കുറ്റിയാടി മണ്ഡലം സിക്രട്ടറി നൗഷാദ് തീക്കുനി,ഉബൈസ് തിരുവള്ളൂർകുനിമ്മൽ റഫീഖ്‌ ,കെ എം സി സി കുറ്റിയാടി മണ്ഡലം സിക്രട്ടറി, ഖാസിം കോട്ടപ്പള്ളി സ്വാഗതവും കെ എം സി സി കുറ്റിയാടി മണ്ഡലം ട്രഷറർ നവാസ് ചെരണ്ടത്തൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!