മനാമ: വൃക്കരോഗം ബാധിച്ച രോഗികളുടെ മരണം വലിയ അളവിൽ തടയാൻ കൊറോണ വൈറസ് വാക്സിൻ ബൂസ്റ്റർ ഡോസുകൾക്ക് കഴിയുമെന്ന് ഒരു സീനിയർ ഡോക്ടർ പറഞ്ഞു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് യൂസഫ് ഖാലി അൽമോയിഡ് നെഫ്രോളജി, വൃക്ക മാറ്റിവയ്ക്കൽ കേന്ദ്രത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെ ഏകദേശം 30 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ഡോ അലി അൽ ആരദി അഭിപ്രായപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മരണപ്പെട്ടവർ രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കൊവിഡ് 19 വന്നു സുഖം പ്രാപിച്ചതിനുശേഷം സങ്കീർണതകൾ ഉള്ളവരുമായിരുന്നു.
കൊവിഡ് വന്നതിനുശേഷം വൃക്കകളുടെ പ്രവർത്തനം മോശമാകുന്നതോ ഹീമോഡയാലിസിസ് ആവശ്യമുള്ളതോ ആയ കേസുകൾ വർഷത്തിൽ ഒരു മാസത്തിൽ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും ഈ സെന്ററിൽ വന്നിട്ടുള്ളതായി അദ്ദേഹം സൂചിപ്പിച്ചു.