മുഹറഖ് മലയാളി സമാജം എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം യൂസഫ് യാക്കുബ് ലോറി നിർവഹിച്ചു

മനാമ: എം എ൦ എസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവന്നിരുന്ന എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കുബ് ലോറി നിർവഹിച്ചു. വിതരണത്തിനുള്ള ഫൂഡ് കിറ്റുകൾ എം.എം.എസ്‌ വനിതാ വേദി അംഗങ്ങൾ ആയ വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്,അജന്യ ബിജിൻ, നാഫിയാ അൻവർ എന്നിവർ ഏറ്റുവാങ്ങി. നിർധരരായ തൊഴിലാളികൾക്ക് മാസംതോറും നൽകി വന്നിരുന്ന ഭക്ഷണ വിതരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പദ്ധതി വിപുലീകരിച്ചത്. മുഹറഖ് മലയാളി സമാജത്തിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിക്കുകയും വനിതാ വേദിയുടെ ഈ പദ്ധതി മാതൃകാപരം ആണെന്നും പിന്തുണയും ഉണ്ടാവുമെന്നും യുസഫ് യാക്കൂബ് ലോറി യോഗത്തിൽ പറഞ്ഞു.