അഫ്ഗാനിസ്ഥാനിലേക്ക് നാലാമത് ദുരിതാശ്വാസ സഹായമെത്തിച്ച് ബഹ്‌റൈൻ

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെ ഭാഗമായി നാലാമത്തെ ദുരിതാശ്വാസ സഹായം അഫ്ഗാനിസ്ഥാനിൽ എത്തിക്കുന്നതായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) സെക്രട്ടറി ജനറൽ ഡോ മുസ്തഫ അൽ സെയ്ദ് അറിയിച്ചു.

രാജ്യത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും വിവിധ രാജ്യങ്ങളിലെ ദുരിതബാധിതർക്ക് സഹായഹസ്തം നീട്ടാനുള്ള പ്രതിബദ്ധത രാജ്യത്തിനുണ്ടെന്നും അഫ്ഘാൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ആവശ്യമായ മെഡിക്കൽ, ഭക്ഷ്യവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ആർ‌എച്ച്‌എഫിന് ലഭിച്ച പിന്തുണയെയും, ആർ‌എച്ച്‌എഫിന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലുള്ള രാജാവിന്റെ നിർദ്ദേശങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.