കാഴ്​ചക്കാരെ സ്വീകരിക്കാനൊരുങ്ങി അൽ ദാന ആംഫി തിയറ്റർ

മ​നാ​മ: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ കു​തി​പ്പേ​കാ​ൻ വ​ഴി​യൊ​രു​ക്കി രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ ത​ത്സ​മ​യ വി​നോ​ദ​കേ​ന്ദ്ര​മാ​യ അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​ർ കാ​ഴ്​​ച​ക്കാ​രെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഈ ​സീ​സ​ണി​ൽ ആ​വേ​ശ​ക​ര​മാ​യ നി​ര​വ​ധി ​ഷോ​ക​ളാ​ണ്​ ക​ലാ​പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​ർ മേ​ഖ​ല​യി​ലെ വി​നോ​ദ– വ്യ​വ​സാ​യ​രം​ഗ​ത്ത്​ പ്ര​മു​ഖ സ്​​ഥാ​ന​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്​.

മ​രു​ഭൂ​മി​യു​ടെ ഭൂ​പ്ര​കൃ​തി​യും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ച്​ അ​തി​ഥി​ക​ളെ​യും ക​ലാ​കാ​ര​ന്മാ​രെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ക്കു​ന്ന ലൊ​ക്കേ​ഷ​നാ​ണ്​ ഇ​വി​ടെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ടൂ​റി​ങ്​ ക​ലാ​കാ​ര​ൻ​മാ​ർ, ആ​ഗോ​ള ഇ​വ​ൻ​റ്​ ​പ്ര​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ ഇ​ഷ്​​ട കേ​ന്ദ്ര​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഈ ​ആം​ഫി തി​യ​റ്റ​ർ.

പ്രാ​ദേ​ശി​ക കാ​ണി​ക​ളെ മാ​ത്ര​മ​ല്ല, വി​ദേ​ശ​ത്തു​നി​ന്നു​ള്ള കാ​ഴ്​​ച​ക്കാ​രെ​യും ആ​ക​ർ​ഷി​ച്ച്​ വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​നോ​ദ​പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ​കേ​ന്ദ്ര​മാ​യി ബ​ഹ്​​റൈ​നെ മാ​റ്റു​ക​യും ല​ക്ഷ്യ​മാ​ണ്. സ്​​റ്റേ​ജ്​ പ​രി​പാ​ടി​ക​ൾ​ക്കും ത​ത്സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ സം​വി​ധാ​ന​മാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 10,000 സീ​റ്റു​ള്ള ഓപ​ൺ എ​യ​ർ തി​യ​റ്റ​റാ​ണ്​ ഇ​വി​ടു​ത്തെ മു​ഖ്യ​സ​വി​ശേ​ഷ​ത.