മനാമ: ‘ആരോഗ്യത്തിന് ഒരു കൈത്താങ്ങ്’ എന്ന പേരിൽ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇൻറർനാഷനൽ മെഡിക്കൽ സെൻററുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് വെള്ളിയാഴ്ച ആരംഭിക്കും. സെപ്റ്റംബർ 26 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഗ്ലുക്കോസ് റാൻഡം, ടോട്ടൽ കൊളസ്ട്രോൾ, യൂറിയ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി എന്നീ ടെസ്റ്റുകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അനോജ് മാസ്റ്റർ (39763026), ജിബിൻ ജോയ് (38365466) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
