14ാം വാ​ർ​ഷിക നിറവിൽ ലുലു ഹൈപ്പർമാർക്കറ്റ്‌സ്; സെ​പ്​​റ്റം​ബ​ർ 22 വ​രെ പ്രത്യേക ഓഫറുകൾ

മ​നാ​മ: ബഹ്‌റൈൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്സ്​ 14ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങൾക്ക് ഇന്ന് സെപ്റ്റംബർ 16 മുതൽ തു​ട​ക്ക​മാ​കും. സെ​പ്​​റ്റം​ബ​ർ 22 വ​രെ എ​ല്ലാ​ദി​വ​സ​വും പ്രത്യേക ഡീ​ലു​ക​ളും പ്ര​മോ​ഷ​നു​ക​ളുമാണ് വാർഷികത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഹോ​ട്​ ഫു​ഡ്, ബ്യൂ​ട്ടി-​ഹെ​യ​ർ​കെ​യ​ർ, വീ​ടു​ക​ളി​ലേ​ക്കു​ള്ള ശു​ചി​ത്വ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, ആ​ഡം​ബ​ര സ്​​മാ​ർ​ട്ട്​​ഫോ​ൺ, വൈ​ഡ്​ സ്​​ക്രീ​ൻ ടെ​ലി​വി​ഷ​ൻ, ചോ​ക്ല​റ്റ്, ചീ​സ്, മാം​സം, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഫി​റ്റ്​​ന​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ഒട്ടേറെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ വി​വി​ധ ഓഫ​റു​ക​ളോ​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ​ക്ക്​ 55 ശ​ത​മാ​ന​വും ഫാ​ഷ​ൻ വ​സ്​​ത്ര​ങ്ങ​ൾ, ആ​ക്​​സ​സ​റീ​സ്, പാ​ദ​ര​ക്ഷ​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ക്ക്​​ 50 ശ​ത​മാ​ന​വും കി​ഴി​വ്​ ല​ഭി​ക്കു​ന്ന​താ​ണ്. മാ​സ്​​റ്റ​ർ​കാ​ർ​ഡ്,​ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഓൺ​​ലൈ​നി​ൽ ഷോ​പ്പി​ങ്​ ന​ട​ത്തുമ്പോ​ൾ 20 ശ​ത​മാ​നം അ​ധി​ക ഡി​സ്​​കൗ​ണ്ടും ല​ഭി​ക്കും. ദാ​ന മാ​ൾ, ഗ​ലേ​റി​യ മാ​ൾ, ജുഫൈ​ർ മാ​ൾ, ആ​ലി റം​ലി മാ​ൾ, റി​ഫ, സാ​ർ ആ​ട്രി​യം മാ​ൾ, ഹി​ദ്ദ്, മു​ഹ​റ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഓ​ഫ​ർ ല​ഭ്യ​മാ​ണ്.