കെ.പി.എ. സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്തംബർ 17 മുതൽ

മ​നാ​മ: ‘ആ​രോ​ഗ്യ​ത്തി​ന് ഒ​രു കൈ​ത്താ​ങ്ങ്​’ എ​ന്ന പേ​രി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​പി.​എ) റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​ഫ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ക്യാ​മ്പ് വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ 26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പി​ൽ ഗ്ലു​ക്കോ​സ്​ റാ​ൻ​ഡം, ടോ​ട്ട​ൽ കൊ​ള​സ്​​ട്രോ​ൾ, യൂ​റി​യ, ക്രി​യാ​റ്റി​നി​ൻ, യൂ​റി​ക്​ ആ​സി​ഡ്, എ​സ്.​ജി.​പി.​ടി എ​ന്നീ ടെ​സ്​​റ്റു​ക​ളും സൗ​ജ​ന്യ ഡോ​ക്​​ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​ണ്. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​നോ​ജ് മാ​സ്​​റ്റ​ർ (39763026), ജി​ബി​ൻ ജോ​യ് (38365466) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.