ബഹ്റൈനിലെങ്ങും പൊടിക്കാറ്റ്; ജാഗ്രത പാലിക്കാൻ നിർദേശം

മനാമ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രൂപപ്പെട്ട പൊടിക്കാറ്റ് ജന ജീവിതത്തെ ബാധിച്ചതായി വിലയിരുത്തൽ. പൊടിക്കാറ്റ് മൂലം അന്തരീക്ഷം മൂടപ്പെട്ട അവസ്ഥയായതിനാൽ യാത്രക്കാരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം ട്വീറ്റ് ചെയ്തു. പൊടിക്കാറ്റ് മൂലം വിസിബിളിറ്റി 1000m ആയി ചുരുങ്ങിട്ടുണ്ട്.

രാജ്യത്ത് കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.