മിനിമം വരുമാനമുള്ളവർക്ക് കടുംബത്തെ കൂടെ കൂട്ടാൻ നിയമം ഉദാരമാക്കിയ യുഎഇ നടപടിക്ക് നിറഞ്ഞ കയ്യടി

ദുബായ്: കഴിഞ്ഞ ദിവസം വിദേശികൾക്ക് മികച്ചൊരു സമ്മാനം എന്ന രീതിയിൽ കുടുംബ വിസ നടപടികൾ ലഘൂകരിച്ച നീക്കം യുഎഇ യിൽ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. തസ്‌തിക നോക്കാതെ വരുമാനം മാത്രം കണക്കിലെടുത്ത് ഒരാൾക്ക് തൻ്റെ കുടുംബത്തെ സ്പോൺസർ ചെയ്യാൻ പറ്റുന്ന രീതിയിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത് . 3000 ദിർഹവും കമ്പനി വക താമസ സൗകര്യവും ( അല്ലെങ്കിൽ മൊത്തം 4000 ദിർഹം പ്രതിമാസം ) ലഭിക്കുന്നവർക്കെല്ലാം ഇനി തസ്‌തിക നോക്കാതെ തന്നെ കുടുംബത്തെ കൊണ്ടുവരാം . നേരത്തെ ചില തസ്‌തികകളിൽ ജോലിചെയ്യുന്നവർക്ക് മാത്രമായിരുന്നു ഈ സൗകര്യം.

എല്ലാ വിദേശികളും പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി വിവിധ റിപോർട്ടുകൾ പറയുന്നു.