എ​ക്​​സ്​​പാ​റ്റ്​ ഇ​ൻ​സൈ​ഡ​ർ സ​ർ​വേ; പ്രവാസികളുടെ ഇഷ്​ടരാജ്യങ്ങളിൽ ബഹ്​റൈൻ ആറാമത്

മനാമ: വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ഉ​ൾ​പ്പെ​ടെ തൊ​ഴി​ൽ​രീ​തി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​യ പു​തി​യ ലോ​ക​ത്ത്​ പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റ്റ​വും ഇ​ഷ്​​ട​മു​ള്ള രാ​ജ്യ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ബ​ഹ്​​റൈ​ന്​ ആ​റാം സ്​​ഥാ​നം. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി ഓൺ​ലൈ​ൻ കൂ​ട്ടാ​യ്​​മ​യാ​യ ഇ​ൻ​റ​ർ​നേ​ഷ​ൻ​സ്​ ‘വി​ദേ​ശ ജോ​ലി​യു​ടെ ഭാ​വി’ എ​ന്ന​തി​നെ അ​ടി​സ്​​ഥാ​ന​മാ​ക്കി ന​ട​ത്തി​യ എ​ക്​​സ്​​പാ​റ്റ്​ ഇ​ൻ​സൈ​ഡ​ർ സ​ർ​വേ​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

175 രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന 8313 പ്ര​വാ​സി​ക​ളാ​ണ്​ സ​ർ​വേ​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ആ​ഗോ​ള, ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ ന​വീ​ന തൊ​ഴി​ല​ന്ത​രീ​ക്ഷ​ത്തെ​ക്കു​റി​ച്ച്​ സ​ർ​വേ​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ പ്ര​തി​ക​രി​ച്ചു. കോ​വി​ഡ്​-19 തൊ​ഴി​ലി​ട​ത്തെ എ​ങ്ങ​നെ​യെ​ല്ലാം മാ​റ്റി എ​ന്ന​റി​യു​ക​യാ​യി​രു​ന്നു സ​ർ​വേ​യു​ടെ മു​ഖ്യ​ല​ക്ഷ്യം. അ​മേ​രി​ക്ക​യാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്. യുഎഇ ര​ണ്ടാ​മ​തും ഫി​ൻ​ല​ൻ​ഡ്​ മൂ​ന്നാ​മ​തു​മാ​ണ്.

എ​സ്​​തോ​ണി​യ, നെ​ത​ർ​ല​ൻ​ഡ്​​സ്, ആ​സ്​​ട്രേ​ലി​യ, കാ​ന​ഡ, ന്യൂ​സി​ല​ൻ​ഡ്, സ്വീ​ഡ​ൻ എ​ന്നി​വ​യാ​ണ്​ ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ച്ച മ​റ്റു​ രാ​ജ്യ​ങ്ങ​ൾ. 55 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്ക്​ 51ാം സ്​​ഥാ​ന​മാ​ണു​ള്ള​ത്. ജിസിസി രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​ൻ (17), ഖ​ത്ത​ർ (18), സൗ​ദി അ​റേ​ബ്യ (19), കു​വൈ​ത്ത്​ (50) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ രാ​ജ്യ​ങ്ങ​ളു​ടെ റാ​ങ്ക്. സ​ർ​വേ​യി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ വി​ദേ​ശ​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ ശ​രാ​ശ​രി പ്രാ​യം 43.1 ആ​ണ്​. ഇ​വ​രി​ൽ പു​രു​ഷ​ന്മാ​ർ 53 ശ​ത​മാ​ന​വും സ്​​ത്രീ​ക​ൾ 46 ശ​ത​മാ​ന​വു​മാ​ണ്. പ്ര​വാ​സി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ്​ എ​ന്ന​താ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. അ​ഞ്ചി​ൽ നാ​ലു​ പേ​രും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രോ (47 ശ​ത​മാ​നം) ബി​രു​ദ​മോ (33 ശ​ത​മാ​നം) ഉ​ള്ള​വ​രാ​ണ്. എ​ട്ടു​ ശ​ത​മാ​നം പേ​ർ​ പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​രും ആ​റു​ ശ​ത​മാ​നം പേ​ർ​ സാ​േ​ങ്ക​തി​ക, തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രു​മാ​ണ്. ഹൈ​സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള​വ​ർ​ അ​ഞ്ചു​ ശ​ത​മാ​ന​മാ​ണ്.

പ്ര​വാ​സി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ജോ​ലി ചെ​യ്യു​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ (12 ശ​ത​മാ​നം) ആ​ണ്. ​ഐടി മേ​ഖ​ല​യി​ൽ 11 ശ​ത​മാ​ന​വും ധ​ന​കാ​ര്യ മേ​ഖ​ല​യി​ൽ എ​ട്ടു​ ശ​ത​മാ​ന​വും ഉ​ൽ​പാ​ദ​ന, എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ൽ ഏ​ഴു​ ശ​ത​മാ​ന​വും ആ​രോ​ഗ്യ​പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ ആ​റു​ ശ​ത​മാ​ന​വും പ​ര​സ്യ, മാ​ർ​ക്ക​റ്റി​ങ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ൽ അ​ഞ്ചു​ ശ​ത​മാ​ന​വും ജോ​ലി ചെ​യ്യു​ന്നു. ഏ​ക​ദേ​ശം മൂ​ന്നി​ലൊ​ന്ന്​ പ്ര​വാ​സി​ക​ൾ (33 ശ​ത​മാ​നം) 50,000 മു​ത​ൽ ല​ക്ഷം വ​രെ യുഎ​സ്​ ഡോ​ള​ർ വാ​ർ​ഷി​ക വ​രു​മാ​നം നേ​ടു​ന്ന​വ​രാ​ണ്.

44 ശ​ത​മാ​നം പേ​ർ 50,000 യു.​എ​സ്​ ഡോ​ള​റി​ന്​ താ​ഴെ വ​രു​മാ​നം നേ​ടു​മ്പോൾ 23 ശ​ത​മാ​നം പേ​ർ 1,00,000​ ഡോ​ള​റി​നു​ മു​ക​ളി​ൽ സ​മ്പാ​ദി​ക്കു​ന്ന​വ​രാ​ണ്. പ്ര​വാ​സി​ക​ളി​ൽ 82 ശ​ത​മാ​നം പേ​രും മു​ഴു​വ​ൻ സ​മ​യ​വും ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​യി. അ​തേ​സ​മ​യം, 2015നെ ​അ​പേ​ക്ഷി​ച്ച്​ ഇ​തി​ൽ നാ​ലു​ ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.