എയർ ബബ്​ൾ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ ഇനി കൂടുതൽ സർവീസുകൾ

മനാമ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ എ​യ​ർ ബ​ബ്​​ൾ പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വ​ർ​ദ്ധി​പ്പി​ച്ച​ത്​ നി​ല​വി​ൽ വ​ന്നു. ഇതുപ്രകാരം എ​യ​ർ ഇ​ന്ത്യ​യും ഗ​ൾ​ഫ്​ എ​യ​റും ദി​വ​സം ര​ണ്ട്​ സ​ർ​വി​സ്​ വീ​തമാണ് നടത്തുക.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി വ​ഴി പു​തു​താ​യി ആ​രം​ഭി​ച്ച എ​യ​ർ ഇ​ന്ത്യ ഡ്രീം​ലൈ​ന​ർ വി​മാ​നം ബു​ധ​നാ​ഴ്​​ച ബ​ഹ്​​റൈ​നി​ൽ എ​ത്തി. എ​യ​ർ ഇ​ന്ത്യ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ ര​ണ്ട്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്​ ഇ​നി​മു​ത​ൽ നാ​ലാ​കും. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ ഒ​രു സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്​ ര​ണ്ടാ​യി വ​ർ​ധി​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി വ​ഴി​യു​ള്ള പു​തി​യ സ​ർ​വി​സ്​ ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും.

ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്​ വ​ഴി മും​ബൈ​യി​ലേ​ക്ക്​ മാ​സ​ത്തി​ൽ ര​ണ്ട്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്​ ആ​ഴ്​​ച​യി​ൽ ര​ണ്ട്​ എ​ന്ന​രീ​തി​യി​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഇൗ ​സ​ർ​വി​സ്. എ​ന്നാ​ൽ, മും​ബൈ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ നേ​രി​ട്ടാ​യി​രി​ക്കും സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക.

ഗ​ൾ​ഫ്​ എ​യ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഒ​രു സ​ർ​വി​സ്​ ഉ​ണ്ടാ​യി​രു​ന്ന​ത്​ ര​ണ്ടാ​യി ഉ​യ​ർ​ത്തി. ഇ​നി​മു​ത​ൽ ഞാ​യ​ർ, ചൊ​വ്വ, ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കും. കൊ​ച്ചി​യി​ൽ​നി​ന്ന്​ ര​ണ്ട്​ സ​ർ​വി​സ്​ ഉ​ണ്ടാ​യി​രു​ന്ന​ത്​ മൂ​ന്നാ​കും. ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഇ​ത്. കോ​ഴി​ക്കോ​ട്​ ​ നി​ന്നു​ള്ള സ​ർ​വി​സി​ൽ വ​ർ​ധ​ന വ​ന്നി​ട്ടി​ല്ല. മും​ബൈ​യി​ൽ​നി​ന്ന്
ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വ്യാ​ഴം, ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ തി​ങ്ക​ൾ, ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സ്​ ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബർ 13നാ​ണ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ എ​യ​ർ ബ​ബ്​​ൾ പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്.