ഗതാഗത തിരക്ക്‌; ബഹ്‌റൈൻ ആഗോളതലത്തിൽ പതിനൊന്നാം സ്ഥാനത്ത്

മനാമ: കണക്കുകൾ പ്രകാരം ട്രാഫിക് തിരക്കിൽ ബഹ്റൈൻ ആഗോളതലത്തിൽ 11 -ആം സ്ഥാനത്ത്. ബഹ്റൈനിലെ റോഡ് ശൃംഖലയിൽ ഓരോ കിലോമീറ്ററിലും 154.8 കാറുകളുണ്ട്.

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ, കുവൈറ്റ്,ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങളുമുണ്ട്.

ദി ഇക്കണോമിസ്റ്റിന്റെ ട്രാഫിക് തിരക്ക് സൂചകത്തിൽ 50 രാജ്യങ്ങൾ ഉൾപ്പെടുന്നു, അതിൽ 10ഉം അറബ്‌ രാജ്യങ്ങളാണ്. കൂടാതെ ഓരോ കിലോമീറ്ററിലും 587.4 കാറുകളുമായി യുഎഇ പട്ടികയിൽ ഒന്നാമതെത്തി. ഒരു കിലോമീറ്ററിന് 427.3 കാറുകളുമായി മൊണാക്കോ രണ്ടാമതാണ്.