ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ഹിന്ദി ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ ഹിന്ദി ദിവസ് 2021 സെപ്റ്റംബർ 14 -ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീമിൽ ഓൺലൈനിലാണ് സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെ ആയിരുന്നു ഹിന്ദി ദിനം.

വിവിധ മത്സരങ്ങളിലെ വിജയികൾ ഇവയാണ്:

ഹിന്ദി കവിതാ പാരായണം:

1. ദീപൻഷി ഗോപാൽ

2. അബ്ദുൾ റഹ്മാൻ ഷയാൻ

3. ശശാങ്കിത് രൂപേഷ് അയ്യർ

ഹിന്ദി ദോഹ പാരായണം:

1. രുദ്ര രൂപേഷ് അയ്യർ

2. സുഹ അബ്ദുൽ ഖാദർ ബാഷ

3. പ്രൻഷു സൈനി

ഹിന്ദി ഉപന്യാസ രചന:

1. ആയിഷ ഖാനും ഇനായത് ഉല്ല ഖാൻ

2. അഹാന സ്മിത കുമാർ

3. സേജൽ സജീവ്

വകുപ്പ് മേധാവി ബാബു ഖാൻ പരിപാടി ഏകോപിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ ഒന്നാം സമ്മാന ജേതാക്കൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി.സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങൾ എന്നിവർ കുട്ടികളുടെ മികച്ച പ്രകടനത്തെയും അധ്യാപകരെയും അഭിനന്ദിച്ചു.