വീ കെയർ ഫൌണ്ടേഷൻ ചികത്സാ സഹായധനം കൈമാറി

WhatsApp Image 2021-09-15 at 4.59.26 PM

തൃശൂർ എടത്തിരുത്തി സ്വദേശിയും, കാൻസർ രോഗിയുമായ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സഹായധനം കൈമാറിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ മാതാപിതാക്കൾ, പ്രസ്തുതവിവരം, സംഘടനാ ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് സഹായധന രൂപീകരണവുമായി മുന്നോട്ടുപോകുകയായിരുന്നു. ദിവസ വേതനക്കാരായ മാതാപിതാക്കൾ കുട്ടിയുടെ തുടർ-ചികിത്സക്കായി വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുളളത്.

നാട്ടിലെ നല്ലവരായ മനുഷ്യസ്നേഹികളുടെയും, പഞ്ചായത്ത് ഭാരവാഹികളുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രാഥമിക ചികിത്സ നടപടി ക്രമങ്ങൾ ഏറെ മുന്നോട്ടുപോയെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം തുടർ ചികിത്സയുടെ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, സംഘടനയുടെ ഭാരവാഹികൾ ഈ ഉദ്യമത്തോട് സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം, സംഘടനാ ഭാരവാഹികൾ കുട്ടിയുടെ വീട് സന്ദർശിക്കുകയും, താത്കാലിക ആശ്വാസമെന്ന നിലക്ക് സഹായധനം കൈമാറുകയും ചെയ്തു. തുടർന്നും സംഘടനയുടെ എല്ലാ സഹായ സഹകരണങ്ങളും പ്രസ്തുത കുടുംബത്തിനോടൊപ്പമുണ്ടാവുമെന്നും, ഏറ്റവും വേഗത്തിൽ രോഗത്തിന്റെ പിടിയിൽനിന്നും മോചിതനായി, പൂർണ ആരോഗ്യവാനായി തിരിച്ചെത്തി, ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നും ഭാരവാഹികൾ ആശംസിച്ചു.

കോവിഡ് മഹാമാരിയോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, സാമ്പത്തികമായി പരാധീനതകൾ ഏറെയുണ്ടെങ്കിലും, നിർലോഭമായ സഹായ- സഹകരണങ്ങൾ മുൻകാലങ്ങളിലെന്ന പോലെ ഈയവസരത്തിലും നൽകിയ സുമനസ്സുകൾക്ക് വീ കെയർ ഫൌണ്ടേഷൻ നന്ദി രേഖപെടുത്തുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!