ബി.കെ.എസ് അക്ഷയപാത്രം പദ്ധതിക്ക്​ തുടക്കമായി

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ‘ബി.​കെ.​എ​സ് അ​ക്ഷ​യ​പാ​ത്രം’​എ​ന്ന പേ​രി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പി​യൂ​ഷ് ശ്രീ​വാ​സ്​​ത​വ​യു​ടെ പ​ത്​​നി മോ​ണി​ക്ക ശ്രീ​വാ​സ്​​ത​വ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ എം​ബ​സി തേ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‌​ലാം, ഐ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, സ​മാ​ജം വ​നി​ത​വേ​ദി അം​ഗ​ങ്ങ​ൾ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഭി​മാ​ന​ക​ര​മാ​യ ഈ ​പ​ദ്ധ​തി​യി​ൽ താ​നും പ​ങ്കു ചേ​രു​ന്ന​താ​യും എ​ല്ലാ വെ​ള്ളി​യാ​ഴ്​​ച​യും ഭ​ക്ഷ​ണം പാ​കം ചെ​യ്​​ത്​ സ​മാ​ജ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്നും മോ​ണി​ക്ക ശ്രീ​വാ​സ്​​ത​വ പ​റ​ഞ്ഞു.

സ​മാ​ജം അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ൾ വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​ത്തി​െൻറ ഒ​രു ഭാ​ഗം ഭ​ക്ഷ​ണ​പ്പൊ​തി​യാ​ക്കി സ​മാ​ജ​ത്തി​ൽ എ​ത്തി​ച്ച്​ പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്​ പ​ദ്ധ​തി. അ​മ്പ​തോ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് വെ​ള്ളി​യാ​ഴ്​​ച സ​മാ​ജ​ത്തി​ൽ ​വെച്ച് വി​ത​ര​ണം ചെ​യ്​​ത​ത്. എ​ല്ലാ വെ​ള്ളി​യാ​ഴ്​​ച​യും ഇ​ത്​ തു​ട​രു​മെ​ന്ന് ബി.​കെ.​എ​സ് പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.