bahrainvartha-official-logo
Search
Close this search box.

രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ​ ജി സി സി രാഷ്​ട്രങ്ങളുമായി സഹകരിക്കുമെന്ന് പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​​രാ​സൂ​ത്ര​ണ മ​ന്ത്രി

bahrain

മനാമ: രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ജി സി സി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം ശ​ക്തിപ്പെടു​ത്തു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ വ്യ​ക്ത​മാ​ക്കി. 31ാമ​ത്​ ജി ​സി സി കാ​ർ​ഷി​ക സ​ഹ​ക​ര​ണ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊവി​ഡ്​ പ്ര​തി​സ​ന്ധി എ​ല്ലാ മേ​ഖ​ല​ക​ളെ​യും ബാ​ധി​ച്ച​തു​​പോ​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ടെങ്കിലും പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്​​ത്​ മു​ന്നോ​ട്ട്​ പോ​കാ​ൻ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം സ​ഹാ​യി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രും അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്​ സം​ബ​ന്ധി​ച്ച​ത്. കാ​ർ​ഷി​ക സു​ഭി​ക്ഷ​ത​യ്ക്കാ​യി ഓ​രോ രാ​ഷ്​​ട്ര​വും ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സു​സ്ഥി​ര കാ​ർ​ഷി​ക മേ​ഖ​ല​യെ​ന്ന ല​ക്ഷ്യ​മി​ട്ട്​ ച​ടു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്​ മു​ഖ്യ​ച​ർ​ച്ച ന​ട​ന്ന​ത്.

കാ​ർ​ഷി​ക, മ​ത്സ്യ, മൃഗ​സ​മ്പ​ദ്​ മേ​ഖ​ല​യി​ൽ ഭാ​വി​യി​ൽ ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​കീ​കൃ​ത കാ​ർ​ഷി​ക നി​യ​മം ആ​വി​ഷ്​​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു. കൊ​വി​ഡി​ന്​ ശേ​ഷം കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

ഈ​ന്ത​പ്പ​ന കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ശൈ​ഖ്​ ഖ​ലീ​ഫ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​വാ​ർ​ഡ്​ സ​ഹാ​യ​ക​മാ​യ​താ​യും വി​ല​യി​രു​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നേ​ര​ത്തേ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ധാ​ര​ണ​യാ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!