ഐ വൈ.സി.സി യൂത്ത്​ ഫെസ്​റ്റ് സെപ്റ്റംബർ 24ന്

മനാമ: ഇ​ന്ത്യ​ൻ യൂ​ത്ത്​ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്​ (ഐ.​വൈ.​സി.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത്​ യൂ​ത്ത്​ ഫെ​സ്​​റ്റ്​ സെ​പ്​​റ്റം​ബ​ർ 24ന്​ ​ന​ട​ക്കു​മെ​ന്ന്​ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ അ​ന​സ് റ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ഓൺ​ലൈ​നി​ലാ​ണ്​ പ​രി​പാ​ടി.

​ബഹ്​​റൈ​ൻ ഐ​മാ​ക്ക്​ സ്​​റ്റു​ഡി​യോ​യി​ൽ വൈ​കീ​ട്ട്​ നാ​ലി​ന്​ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ​തു​ട​ർ​ന്ന്​ ഐ.​വൈ.​സി.​സി ദേ​ശീ​യ ​പ്ര​സി​ഡ​ൻ​റ്​ അ​ന​സ്​ റ​ഹീ​മി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ചേ​രു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, കെ.​പി.​സി.​സി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും പ​െ​ങ്ക​ടു​ക്കും.

ബ​ഹ്​​റൈ​നി​ലെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ന്​ ശു​ഹൈ​ബിൻറെ പേ​രി​ലു​ള്ള പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും. കോ​വി​ഡ്​ കാ​ല​ത്ത്​ മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഐ.​വൈ.​സി.​സി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മാ​ഗ​സിൻറെ പ്ര​കാ​ശ​ന​വും ഒ​പ്പ​മു​ണ്ടാ​കും.

​െഎ.​വൈ.​സി.​സി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ന്ത​രി​ച്ച ലാ​ൽ​സൻറെ ​പേ​രി​ൽ ആ​രം​ഭി​ച്ച ഭ​വ​ന പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടിൻറെ താ​ക്കോ​ൽ​ദാ​നം ഉ​ട​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​ക്കാ​ണ്​ വീ​ട്​ നി​ർ​മി​ച്ചു​ ന​ൽ​കു​ന്ന​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ, യൂ​ത്ത് ഫെ​സ്​​റ്റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രി ഭാ​സ്​​ക​ര​ൻ, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് വ​സ്​​റ്റ്യ​ൻ, മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ബേ​സി​ൽ നെ​ല്ലി​മ​റ്റം എ​ന്നി​വ​രും പങ്കെടു​ത്തു.