തംകീൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി

മനാമ: തംകീൻ നൽകുന്ന സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഓർമ്മപ്പെടുത്തി അധികൃതർ. സഹായത്തിനുള്ള എല്ലാ അപേക്ഷകളും യഥാർത്ഥമാണെന്ന് ഉറപ്പുവരുത്താൻ സമഗ്രമായി പരിശോധിക്കുന്നുവെന്ന് അക്ബർ അൽ ഖലീജിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അർഹതയില്ലാത്ത വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കാൻ വ്യാജമായി വില കൂട്ടുകയോ വ്യാജ രേഖകൾ സമർപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന മിക്ക കഥകളും അടിസ്ഥാനരഹിതമാണ്. അത് വ്യക്തമാക്കിയിട്ടുമുണ്ട്.
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കർശനമായ വിലയിരുത്തലുകളും പരിശോധനകളും ഉള്ളതു കൊണ്ട് വഞ്ചിക്കാനുള്ള ഈ ശ്രമങ്ങളെല്ലാം തടയാൻ തംകീന് സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.