ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റുമാ​യി ബ​ഹ്​​റൈ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കൂടിക്കാഴ്​ച നടത്തി

മനാമ: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ല്ല അൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂഷ് ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കോ​വി​ഡ്​ മ​ഹാ​മാ​രി നേ​രി​ടു​ന്ന​തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം അ​വ​ലോ​ക​നം ചെ​യ്​​തു.

ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി​യെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ചു. ബ​ഹ്‌​റൈ​ൻ-​ഇ​ന്ത്യ​ൻ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ അം​ബാ​സ​ഡ​ർ വി​ജ​യി​ക്കട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്നതിൽ താ​ത്​പ​ര്യ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്​​ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ അം​ബാ​സ​ഡ​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി പ​റ​ഞ്ഞു.