ഓഗസ്റ്റിലെ പണരഹിത ഇടപാടുകളിൽ 65 ശതമാനം വർദ്ധനവ്

മനാമ: കഴിഞ്ഞ ഒരു വർഷത്തെ സാമൂഹികാവസ്ഥക്ക് അനുസൃതമായി ആഗസ്റ്റ് മാസത്തെ പണമിടപാടുകളിൽ 70 ശതമാനവും സമ്പർക്ക രഹിതമായിരുന്നുവെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഡാറ്റ കാണിക്കുന്നു. പണരഹിത പേയ്‌മെന്റുകളുടെ അളവ് 65 ആയി ഉയർന്നുവെന്നും ബാങ്കിംഗ് റെഗുലേറ്ററിൽ നിന്നുള്ള ഇൻഫോഗ്രാഫിക്സ് വ്യക്തമാക്കുന്നു.

ആഗസ്റ്റ് മാസം നടന്ന പണമിടപാടുകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 65.1 ശതമാനമായി 11,321,356 ബഹ്‌റൈൻ ദിനാർ വർദ്ധിച്ചതായി ബാങ്കിങ് റെഗുലേറ്ററി ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 67.3 ശതമാനവും സമ്പർക്കമില്ലാതെയായിരുന്നു. അതേസമയം ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിച്ചുള്ള ഓൺലൈനായും നേരിട്ടുമുള്ള ഇടപാടുകൾ 50.2 ശതമാനം വർദ്ധിച്ച് 279.6 മില്യൺ ബഹ്‌റൈൻ ദിനാറായി.

കൊവിഡ് 19 ന്റെ ആരംഭം മുതൽ ഉപഭോക്താക്കൾ സുരക്ഷിതമായ ക്യാഷ് ലെസ്സ് ഇടപാടുകൾക്ക് മുൻതൂക്കം നൽകിയിരുന്നു. ഇതിനനുസൃതമായി ബാങ്കുകൾ എൻ എഫ് സി ഉപയോഗിച്ചുള്ള കൂടുതൽ ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും നൽകുകയും ചെയ്തു.