സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ ഓഫീസുകൾ സെപ്റ്റംബർ 26 മുതൽ വീണ്ടും തുറക്കുമെന്ന് എൽ എം ആർ എ

മനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ ഓഫീസുകൾ സെപ്റ്റംബർ 26 മുതൽ വീണ്ടും തുറക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 2008 മുതൽ അതോറിറ്റി നൽകുന്ന സേവനങ്ങളിൽ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ ഒരു പ്രധാന പങ്കാളിയാണെന്നും, തൊഴിലുടമകളുടെ രജിസ്ട്രേഷൻ, സബ്സ്ക്രിപ്ഷൻ അടയ്ക്കൽ, സർട്ടിഫിക്കറ്റുകൾ നേടൽ, അന്വേഷണങ്ങൾക്കെല്ലാം മറുപടി നൽകൽ തുടങ്ങിയ സേവനങ്ങളെല്ലാം ഇത്‌ നല്കുന്നുവെന്നും, രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സിഇഒ ജമാൽ അബ്ദുൽ അസീസ് അൽ അലവി പ്രശംസിച്ചു.