വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്; ബിസിനസ്കാരൻ അറസ്റ്റിൽ

മനാമ: വ്യാജ കോവിഡ് -19 സർട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്ത് 12 മാസത്തേക്ക് ജയിലിലടച്ചു.

39-കാരനായ യെമനി മുമ്പത്തെ പിസിആർ ടെസ്റ്റ് തീയ്യതി മാറ്റിക്കൊണ്ട് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി കണ്ടെത്തുകയും അദ്ദേഹത്തെ കിംഗ് ഫഹദ് കോസ്വേയിൽ വച്ച് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

വ്യാജരേഖയും വഞ്ചനയും നടത്തിയെന്ന കുറ്റമാണ് അദ്ദേഹത്തിൽ ചുമത്തിയത്.