കണ്ണൂർ: ബഹ്റൈനിൽ നിന്നും കണ്ണൂരിലേക്ക് ആരംഭിച്ച എയർ ഇന്ത്യയുടെ ആദ്യ വിമാനത്തിനും അതിലെ യാത്രക്കാർക്കും കണ്ണൂർ എക്സ്പാറ്റ്സ് ബഹറൈൻ, കണ്ണൂർ വിമാനത്താവളത്തിൽ വെച്ചു വൻ വരവേൽപ് നൽകി.
ആദ്യ യാത്രയിൽ വന്നിറങ്ങിയ പ്രസിഡന്റ് മോഹനൻ, ജനറൽ സെക്രട്ടറി നജീബ് കടലായി, പ്രവാസി കമ്മീഷൻ അംഗം സുബൈർ, കണ്ണൂർ റിയ ട്രാവൽ പ്രതിനിധി സിറാജ് തുടങ്ങിയ യാത്രകാർക്ക് വൈസ് പ്രസിഡന്റ് കെ. വി. പവിത്രന്റെ നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നല്കി സ്വീകരിച്ചു. ജേർണീസ് വേൾഡ് ട്രാവൽസ് ഏർപ്പെടുത്തിയ ചെണ്ടമേളം പരിപാടിക്ക് കൊഴുപ്പേകിയിരുന്നു.
