മനാമ: ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് വഴി നോര്‍ക്കയില്‍ അംഗത്വമെടുക്കുന്നതിന് ബഹ്റൈന്‍ കേരള ഫിസിയോ ഫോറ അംഗങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ ഫിസിയോ ഫോറം പ്രസിഡന്റ് പി.ടി.ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പി.ടി. നൗഫല്‍ എന്നിവര്‍ ബി.കെ. എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ എന്നിവര്‍ക്ക് കൈമാറി. സമാജം അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, മെംബര്‍ഷിപ്പ് സെക്രട്ടറി ശരത് നായര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, നോര്‍ക്ക ഹെല്പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി, നോര്‍ക്ക കമ്മിറ്റി അംഗം സക്കറിയ ടി എബ്രഹാം, ബഹ്റൈന്‍ കേരള ഫിസിയോ ഫോറം വൈസ് പ്രസിഡന്റ് പി.ടി. ശ്രീദേവി, ഫോറം ട്രഷറര്‍ പി.ടി.റിയാസ് ഫോറം പ്രൊഫഷണല്‍ കണ്‍വീനര്‍ ജോണ്‍സന്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു. സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് ആറു മണി മുതല്‍ എട്ടു മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 35320667