വജ്രകാന്തി 2021 ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

New Project - 2021-09-28T122824.529

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തിൻറെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്​​റൈ​ൻ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ ‘വ​ജ്ര​കാ​ന്തി 2021’ ക്വി​സ് മ​ത്സ​ര​ത്തിൻറെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കാ​ർ​ത്തി​ക സു​രേ​ഷ്, ജൂ​ന ഉ​റു​വെ​ച്ചേ​ടു​ത്ത്, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​നാ​മി​ക അ​നി, ന​മി​ത ന​ന്ദ​കു​മാ​ർ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ലോ​ക് അ​നി, ന​മ്ര​ത ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ ഒ​ന്നാം സ​മ്മാ​നം നേ​ടി. ബ​ഹ്​​റൈ​നി​ലെ വി​വി​ധ മ​ല​യാ​ളം മി​ഷ​ൻ പാ​ഠ​ശാ​ല ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​നും പ​രി​ശീ​ല​ക​നു​മാ​യ ബോ​ണി ജോ​സ​ഫാ​യി​രു​ന്നു ക്വി​സ് മാ​സ്​​റ്റ​ർ. ഒ​ക്​​ടോ​ബ​ർ മൂ​ന്നി​ന് മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന ആ​ഗോ​ള​ത​ല ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​വ​ർ ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ മ​ത്സ​രി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!