കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ പൊന്നോണം 2021 പത്തു ഏരിയകളിലായി സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷങ്ങൾ മനാമ ഏരിയ ഓണാഘോഷത്തോടെ സമാപിച്ചു. കെ.പി.എ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പത്താമത്തെ ഓണാഘോഷവും സമാപനസമ്മേളനവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തി.
ഏരിയ പ്രസിഡന്റ് നവാസ് കുണ്ടറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ മനോജ് ജമാൽ ഉത്‌ഘാടനം ചെയ്തു. ഫ്രണ്ട്‌സ് സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് ജമാൽ നദ് വി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി ഷഫീക് സൈഫുദ്ധീൻ സ്വാഗതവും, ഏരിയ ട്രെഷറർ ഗീവർഗീസ് മത്തായി നന്ദിയും പറഞ്ഞു. മുതിർന്ന അംഗങ്ങൾക്ക് പൊന്നാടയും, ഓണക്കോടിയും നൽകി ആദരിക്കുകയും രാവിലെ നടന്ന ബാഡ്മിന്റൺ മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ ഗുദേബിയ ഏരിയ ടീമിനുള്ള സമ്മാനങ്ങളും കൈമാറുകയും ചെയ്തു.
സമാപന സമ്മേളനത്തിൽ വിജയകരമായി ഓണാഘോഷങ്ങൾ സംഘടിപ്പിച്ച 10 ഏരിയ കമ്മിറ്റികൾക്കും മൊമെന്റോ നൽകി അനുമോദിച്ചു. തുടർന്ന് ഓണസദ്യയും, ഓണക്കളികളും, ഉറിയടിയും മറ്റു കലാപരിപാടികളും അരങ്ങേറി.