സമാജം അംഗങ്ങള്‍ക്കായുള്ള  മെംമ്പേര്‍സ് നൈറ്റ്  ഒക്ടോബർ 01 വെള്ളിയാഴ്ച; എംജി ശ്രീകുമാർ മുഖ്യാതിഥി

New Project - 2021-09-28T131419.224

മനാമ: ബഹ്‌റൈന്‍ കേരളീയ  സമാജം നീണ്ട ഇടവേളയ്ക്കു ശേഷം സമാജത്തിൽ തന്നെ അംഗങ്ങൾക്കായി മെംബേർസ് നൈറ്റ് സംഘടിപ്പിക്കുന്നു. സമാജത്തിൽ തന്നെ സജ്ജീകരിക്കുന്ന ഓൺലൈൻ പ്ലാറ്റ് ഫോം വഴി എല്ലാ അംഗങ്ങൾക്കും സമാജത്തിൽ നേരിട്ട് വന്നു  ഓൺലൈൻ മെംബേർസ് നൈറ്റിൽ പങ്കെടുക്കാം. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ് 19  പ്രോട്ടോകോൾ പ്രകാരം വിവിധ ഇടങ്ങളിലായിരിക്കും  പരിപാടികൾ നടക്കുക .പ്രശസ്ത പിന്നണി ഗായകൻ ശ്രീ എം ജി ശ്രീകുമാർ ആണ് ഇത്തവണത്തെ മെമ്പേഴ്‌സ്‌നൈറ്റിലെ മുഖ്യ ആകർഷണം എന്ന് സമാജം മെമ്പർഷിപ് സെക്രട്ടറി ശരത് നായർ പറഞ്ഞു.

സമാജം അംഗങ്ങൾക്കും കുടുംബാങ്ങൾക്കും കുട്ടികൾക്കും നേരിട്ട് എം ജി ശ്രീകുറുമായി സംവദിക്കുവാനും ചോദ്യങ്ങൾ ചോദിക്കുവാനും സാധിക്കുമെന്നു സമാജം ഭരണ സമിതി അറിയിച്ചു. വിവിധ  ഗെയിമുകളും ഉണ്ടായിരിക്കും. മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട് .ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ സമാജം അംഗങ്ങളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം മെംബെര്‍ഷിപ്‌ സെക്രട്ടറി ശരത് നായരെ  39019935 വിളിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!