മനാമ: ശ്രീലങ്കൻ ഭക്ഷ്യമേളയ്ക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ന് തുടക്കമാവും. ശ്രീലങ്കൻ അംബാസഡർ പ്രദീപ സരം മേള ഉദ്ഘാടനം ചെയ്യും. തേയില, സുഗന്ധ വ്യഞ്ജനങ്ങൾ, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, അരി, നാളികേര ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാകും.
ശ്രീലങ്കയിലെ വിവിധ തോട്ടങ്ങളിൽ നിന്നുള്ള തേയില ഉൽപന്നങ്ങൾ, കോക്കനട്ട് ക്രീം, കോക്കനട്ട് മിൽക്ക്, വിർജിൻ കോക്കനട്ട് ഓയിൽ തുടങ്ങിയവയും ലഭ്യമാണ്. ആളുകളെ ആകർഷിക്കാൻ ഡിസ്കൗണ്ടുകളുമുണ്ട്.
നാല് ദീനാറിന് ശ്രീലങ്കൻ പലചരക്ക് സാധനങ്ങളും മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയും വാങ്ങുേമ്പാൾ സൂപ്പർമാർക്കറ്റ് വൗച്ചറിന്റെ രൂപത്തിൽ 30 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പ്രശസ്തരായ ശ്രീലങ്കൻ പാചക വിദഗ്ധരുടെ നേതൃത്വത്തിൽ കുക്കറി ഡെമോൺസ്ട്രേഷനും കൾച്ചറൽ ഡാൻസ് ഷോയും ഉണ്ടാകും.