bahrainvartha-official-logo
Search
Close this search box.

ഐഡി കാർഡ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സമഗ്ര പദ്ധതിയുമായി ഐജിഎ

iga

മനാമ: ബഹ്‌റൈനിലെ ഐഡന്റിറ്റി കാർഡ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സമഗ്ര പദ്ധതി ആവിഷ്കരിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ -ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ്, മുഹമ്മദ് അലി അൽ ഖാഇദ് പറഞ്ഞു.

ഐഡി കാർഡ് സേവനങ്ങൾ, അപ്പോയിന്റ്മെന്റുകൾ, ഇ സേവനങ്ങൾ, ഫിസിക്കൽ സർവീസ് സെന്റർ സന്ദർശനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉപഭോക്തൃ ഫീഡ്‌ബാക്ക് തയ്യാറാക്കും. പ്രതിദിനം 600 മുതൽ 1000 വരെ ഐ ഡി കാർഡുകൾ നൽകുന്നതിനുള്ള അപ്പോയിന്റ്‌മെന്റുകൾ നൽകും. കൂടാതെ സീഫ് മാൾ – മുഹറഖ് ബ്രാഞ്ചിലെ ഐഡി കാർഡ് സേവന കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ഫാസ്റ്റ് ട്രാക്ക് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി, കൂടുതൽ ഉപകരണങ്ങൾ സേവന കേന്ദ്രങ്ങളിൽ ലഭ്യമാക്കും. കൂടാതെ കൂടുതൽ ഇലക്ട്രോണിക് സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്യും.

ഐഡി കാർഡ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ആഭ്യന്തര മന്ത്രി ജനറൽ റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അൽ ഖാഇദ് പറഞ്ഞു.

പകർച്ചവ്യാധി സമയത്ത് നടത്തിയ ഓൺലൈൻ ഇടപാടുകളുടെ എണ്ണം 410,000 കവിഞ്ഞു. ഐഡി കാർഡ് ഇടപാടുകൾക്ക് ID@iga.gov.bh എന്ന ഇമെയിൽ വിലാസം സമർപ്പിക്കുന്നതിനു പുറമേയാണിത്.

ഗുണഭോക്താക്കളുമായി നേരിട്ട് സംവദിക്കാൻ ജീവനക്കാരെ അനുവദിക്കുന്നു. ഇത് പ്രക്രിയകൾ വേഗത്തിലാക്കുകയും ഇത്തരത്തിലുള്ള ഇടപാടുകൾക്ക് തവാസുൽ ആപ്പ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്തു.ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതോടൊപ്പം പരാതികൾക്ക് വേഗം മറുപടി പറയാൻ സൗകര്യം ഉണ്ടാകും.

bahrain.bh പോർട്ടൽ വഴി വിലാസം പരിശോധിക്കാനും മറ്റാനുമുള്ള സംവിധാനം ഈ വർഷമാണ്‌ ഒരുക്കിയത്‌. അതോറിറ്റി ദൈനംദിന ഐഡി കാർഡ് ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധികൾ ക്രമീകരിച്ചുകൊണ്ട് സേവന ഡെലിവറി സമയം മെച്ചപ്പെടുത്തുകയും ജീവനക്കാർക്ക് കഴിയുന്നത്ര ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പദ്ധതി അതിവേഗം നടപ്പിലാക്കിയതിന് ഐ‌ജി‌എയുടെ ടീമുകളെ അൽ ഖാഇദ് പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!