മനാമ: ഹൈഡ്രോകാർബൺ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും ബഹ്റൈൻ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയും തമ്മിൽ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ എടുത്ത് പറയുകയും, കോവിഡ് വെല്ലുവിളികൾക്കിടയിലും വിവിധ മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെയും മന്ത്രിമാർ പ്രകീർത്തിച്ചു.
രണ്ടാം തരംഗം നേരിടാൻ ഇന്ത്യക്ക് ദ്രവ മെഡിക്കൽ ഓക്സിൻ നൽകിയ ബഹ്റൈന് ഹർദീപ് സിങ് പുരി നന്ദി അറിയിക്കുകയും ചെയ്തു. ബഹ്റൈന് കോവിഷീൽഡ് വാക്സിൻ ലഭ്യമാക്കിയ ഇന്ത്യക്കുള്ള കൃതജ്ഞത ബഹ്റൈൻ മന്ത്രി രേഖപ്പെടുത്തി. സൗകര്യ പ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ ഹർദീപ് സിങ് പുരി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയെ ക്ഷണിക്കുകയും ചെയ്തു.