ഐവൈസിസി ബഹ്‌റൈൻ ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം സമ്മാനിച്ചു

WhatsApp Image 2021-10-01 at 10.05.42 PM

മനാമ: പ്രവാസ ലോകത്തെ മികച്ച സാമൂഹിക പ്രവർത്തകന് ഐ വൈ സി സി ബഹ്‌റൈൻ നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിക്ക് സമർപ്പിച്ചു. സിപിഐ(എം) ൻറെ കൊലക്കത്തിക്കിരയായ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരമാണ് “ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം”. ഐ വൈസിസി യൂത്ത് ഫെസ്റ്റ് 2021 ന്റെ വേദിയിൽ വെച്ച് ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ പുരസ്കാരം ബഷീർ അമ്പലായിക്ക് സമ്മാനിച്ചു. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിധീഷ് ചന്ദ്രൻ, യൂത്ത്ഫെസ്റ്റ് കൺവീനർ ഹരി ഭാസ്കർ, ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ഐമാക്ക് മീഡിയസിറ്റി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരം എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!