മനാമ: യുണൈറ്റഡ് പാരന്റ് പാനല്‍ സി.എച്ച്.അനുസ്മരണ യോഗം സംഘടിപ്പിക്കുകയും കേരള വിദ്യാഭ്യാസ രംഗത്തെ ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളും വിലയിരുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പിന്നോക്ക വിഭാഗങ്ങളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് വേണ്ടിയുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാനായ മനുഷ്യനായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ എന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു .
ഐമാക് ഹാളില്‍ നടന്ന യോഗ പരിപാടികള്‍ക്ക് ജനറല്‍ കണ്‍വീനര്‍ അനില്‍.യു.കെ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യ പ്രഭാഷണം നടത്തി. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മറ്റു നേതാക്കളായ ഹരീഷ് നായര്‍, ബിജു ജോര്‍ജ്ജ്, ഡോ. സുരേഷ് സുബ്രമണൃം, പ്രോഗ്രാം കണ്‍വീനര്‍ തോമസ് ഫിലിപ്പ്, മോനി ഒടിക്കണ്ടത്തില്‍, ജ്യോതിഷ് പണിക്കര്‍, ജി.എസ്.പിള്ള, മോഹന്‍ നൂറനാട്, ജോണ്‍ തരകന്‍ എന്നിവര്‍ സംസാരിച്ചു. എഫ്.എം.ഫൈസല്‍ സ്വാഗതവും എബിതോമസ് നന്ദിയും പറഞ്ഞു.ഷിജു വര്‍ക്കി, അജി ജോര്‍ജ്ജ്, ജോബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.