bahrainvartha-official-logo
Search
Close this search box.

ഗാന്ധിജിയുടെ ആശയങ്ങൾക്ക് കൂടുതൽ പ്രസക്തിയുള്ള കാലം – ഐ വൈ സി സി ബഹ്‌റൈൻ

WhatsApp Image 2021-10-02 at 9.55.18 PM

മനാമ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്‍മദിന ആഘോഷ ഭാഗമായി ഐ വൈ സി സി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന പരിപാടിയില്‍ ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബിയോന്‍ അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു.

സമകാലിക സാഹചര്യത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചു വരികയാണ് എന്നും ഗാന്ധിയന്‍ സിദ്ധാന്തങ്ങള്‍ പിന്തുടരുവാന്‍ ഭരണാധികാരികള്‍ തയാറായെങ്കിലേ രാജ്യത്തിന് വിജയം ഉണ്ടാകൂ എന്നും യോഗം പ്രസിഡന്റ് അനസ് റഹിം പറഞ്ഞു. രാജ്യത്തെ വര്‍ഗീയ ധ്രുവീകരണം നടത്തി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിക്കുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് രാജ്യം നാളിതുവരെ കാത്ത് സൂക്ഷിച്ചു വന്നിരുന്ന മഹത്തായ പൈതൃകമാണ്.

വിവിധ മത ജാതി ഭാഷ വര്‍ണ്ണ വിഭാഗങ്ങളെ തോളോട് തോള്‍ ചേര്‍ത്ത് മുന്നോട്ട് കൊണ്ട് പോയത് കൊണ്ടാണ് ഇന്ത്യക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചത്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ട കാലഘട്ടത്തിന്റെ ആവശ്യം ഇന്ത്യയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവര്‍ അഭിപ്രായപ്പെട്ടു.

ഐ വൈ സി സി മുതിര്‍ന്ന അംഗം ഷഫീക്ക് കൊല്ലം, വൈസ് പ്രസിഡന്റ് ഫാസില്‍ വട്ടോളി, ഹരി ഭാസ്‌കരന്‍, ബെന്‍സി എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ നന്ദി പറഞ്ഞു. ഗാന്ധി ജയന്തി ആഘോഷ ഭാഗമായി ഓണ്‍ലൈന്‍ ക്വിസും ഐവൈസി സി സംഘടിപ്പിക്കുന്നുണ്ട്. ടൂബ്‌ളി സല്‍മാബാദ് ഏരിയയുടെ നേതൃത്വത്തില്‍ തൊഴിലാളി ക്യാമ്പുകളില്‍ മധുര വിതരണവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!