മനാമ: 2021-23 വര്‍ഷത്തേക്കുള്ള കെഎംസിസി ബഹ്റൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം. കെഎംസിസി മനാമ ആസ്ഥാനത്ത് നടന്ന സംഗമം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന മുന്‍ പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ഡോ. യാസിറിന് അംഗത്വം നല്‍കി നിര്‍വഹിച്ചു. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് നടക്കുന്നത്.
ബഹ്റൈനിലെ കാരുണ്യലോകത്ത്, പ്രതിസന്ധി നാളുകളില്‍ അതുല്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കെഎംസിസി ബഹ്റൈന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഏവരും അംഗത്വമെടുത്ത് രംഗത്തുവരണമെന്നും ജില്ലാ-ഏരിയാ കമ്മിറ്റികള്‍ അംഗത്വ പ്രചാരണത്തില്‍ സജീവമാകണമെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.
സ്വദേശത്തും പ്രവാസലോകത്തുമായി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളാണ് കെഎംസിസി ബഹ്റൈന്‍ നടത്തിവരുന്നത്. സമാശ്വാസ പ്രവര്‍ത്തന മേഖലയില്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. ബഹ്റൈന്‍ കെഎംസിസിയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനങ്ങളുടെ ശക്തി തന്നെ അംഗങ്ങളാണ്. കൂടുതല്‍ പേര്‍ കെഎംസിസിയില്‍ ആകൃഷ്ടരായി വരുന്നുണ്ട്. അതിനാല്‍ തന്നെ ഏവരെയും കെഎംസിസിയുടെ ഭാഗമാക്കി മെമ്പര്‍ഷിപ്പ് പ്രചാരണ ക്യാമ്പയിന്‍ വിജയകരമാക്കാന്‍ എല്ലാ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ പറഞ്ഞു.
ചടങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെപി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ഷാഫി പാറക്കട്ട, ഗഫൂര്‍ കയ്പമംഗലം, സെക്രട്ടറിമാരായ ഒകെ ഖാസിം, എംഎം റഹ്മാന്‍, റഫീഖ് തോട്ടക്കര, സെക്രട്ടറിയറ്റ് മെമ്പര്‍മാര്‍, ജില്ലാ ,ഏരിയ, മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ മെമ്പര്‍ഷിപ്പ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.