മനാമ: ബഹ്റൈന്‍ കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കമ്മിറ്റിയുടെ ‘സാന്ത്വനവീട് @ വയനാട്’ എന്ന പദ്ധതി പൂര്‍ത്തീകരണത്തിനുവേണ്ടി സമാഹരിച്ച ഫണ്ട് പ്രസിഡൻറ് ഇബ്രാഹീം ഹസന് പുറക്കാട്ടിരി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന് കൈമാറി. സംസ്ഥാന, ജില്ല, ഏരിയ നേതാക്കളും ഉന്നതാധികാര സമിതി അംഗങ്ങളും ചടങ്ങിൽ പെങ്കടുത്തു. തുടർന്ന് പ്രവാസിയായ വയനാട് സ്വദേശിയുടെ കുടുംബത്തിന് തുക കൈമാറി.
