യുഎഇയിലെ പരമോന്നത ബഹുമതി, ഷെയ്ഖ് ഖലീഫ അവാർഡ്സ് സായിദ് മെഡൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്

ദുബായ്: യു എ ഇ യിലെ ലോകനേതാക്കൾക്കായി നൽകിവരുന്ന പരമോന്നത ബഹുമതിയായ ഷേഖ് ഖലീഫ അവാർഡ്സ് സായിദ് മെഡൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്. ഇരു രാജ്യങ്ങളുടെ സൗഹൃദവും സഹകരണവും വർദ്ധിക്കാൻ കാരണമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. യു എ ഇ ഭരണാധികാരിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അവാർഡ് വെളിപ്പെടുത്തിയത്.