കെ.എംസി.സി സഹായധനം കൈമാറി

മനാമ: 35 വര്‍ഷം ഹമദ് ടൗണില്‍ പ്രവാസ ജീവിതം നയിച്ച കെ.എം.സി.സി.സി പ്രവര്‍ത്തകന്‍ യോസഫ്ച്ചയുടെ വിയോഗത്തോടെ സാമ്പത്തിക പ്രയാസത്തിലായ കുടുംബത്തിനായി കെ.എം.സി.സിയും മഞ്ചേശ്വരം വെല്‍ഫയര്‍ അസോസിയേഷനും സംയുക്തമായി സ്വരൂപിച്ച സഹായധനം വിതരണം ചെയ്തു.

സഹായധനം വിതരണം കെ.എം.സി.സി മുന്‍ പ്രസിഡണ്ട് എസ്.വി. ജലീല്‍ നിര്‍വഹിച്ചു. സമീര്‍ വയനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഷ്റഫ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു.

റഷീദ് ഫൈസി, നൗഷാദ്, എസ്.കെ റഹീം ഉപ്പള, മുനീര്‍ കെ.കെ, അസ്‌ലം വടകര, ഇല്ല്യാസ് മുര്‍ച്ചാണ്ടി, മുഹമ്മദലി, അഷ്‌റഫ് അല്‍ഷായ, അബ്ബാസ്, സാജിദ് മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാജഹാന്‍ പരപ്പന്‍പൊയില്‍ നന്ദി പറഞ്ഞു.