ആഭ്യന്തര മന്ത്രി മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

മനാമ: ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ബഹ്റൈനിലെ മനുഷ്യാവകാശ സംഘടനകളുടെ തലവന്മാരും പ്രതിനിധികളുമായി ഇന്നലെ ഓൺലൈൻ ചർച്ച നടത്തി. സമുദായ പങ്കാളിത്തത്തിന്റെയും മനുഷ്യാവകാശ ശക്തിപ്പെടുത്തലിന്റെയും ഭാഗമായുള്ള യോഗത്തിൽ പൊതു സുരക്ഷാ മേധാവിയും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ചെയർമാനായ അബ്ദുള്ള അൽ ദുരസി, മനുഷ്യാവകാശ സംവിധാനം ശക്തിപ്പെടുത്തുന്നതിലുള്ള ബഹ്റൈന്റെ പങ്ക് എടുത്തുപറഞ്ഞു. ജനാധിപത്യ തത്വങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയുള്ള രാജാവിന്റെ പരിഷ്കരണ പദ്ധതിയുടെ ഭാഗമായ സംവിധാനത്തിലൂടെയാണ് ഇത് നിർവ്വഹിക്കുന്നത്. ഇവ അന്താരാഷ്ട്ര നിലവാരഥത്തിലേക്ക് ആക്കുമെന്നും കൂടുതൽ ബലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ബഹ്റൈൻ ജൂറിസ്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്റൈനികളുടെ പങ്കിനെ പ്രശംസിച്ചു. അതിനുശേഷം, മീറ്റിംഗിൽ പങ്കെടുത്തവരുടെ ചില അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആഭ്യന്തര മന്ത്രി ശ്രദ്ധിച്ചു കേട്ടു. ബഹ്റൈനിലെ സമൂഹത്തിലും സംസ്കാരത്തിലും മനുഷ്യാവകാശങ്ങൾ ആഴത്തിൽ വേരൂന്നിയതാണെന്ന് അവർ എടുത്തുപറഞ്ഞു.